കളമശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം; പൊലീസ് അന്വേഷണം തുടങ്ങി

0
118

കളമശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

മൃതദേഹം കണ്ടെത്തിയ സ്ഥലം ആൾതാമസം കുറഞ്ഞ പ്രദേശമാണ്. മരം വെട്ടാൻ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തുന്നത്. ഇവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഷർട്ടും ഫോണും ചാർജറും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്