ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0
428

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്റെ അമ്മ നല്‍കി. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പണത്തിന് എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹന്‍ അഗര്‍വാള്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ലിജിന്‍ നാമനിര്‍ദേശ പത്രിക നൽകിയത്