Wednesday
17 December 2025
30.8 C
Kerala
HomeKeralaഎഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും

എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും

റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി.

മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ എഐ കാമറ സ്ഥാപിക്കാൻ ആലോചിക്കുന്നതായും ട്രാൻസ്‌പോർട്ട് കമീഷണർ അറിയിച്ചു. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങൾ കുറഞ്ഞതാണ് മഹാരാഷ്‌ട്ര ഗതാഗതവകുപ്പിനെ ആകർഷിച്ചത്. കേരളത്തിൽ റോഡ് സുരക്ഷാ സംവിധാനങ്ങളെ മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ അഭിനന്ദിച്ചു. സേഫ് കേരള പദ്ധതി വിജയിച്ചതോടെ രാജ്യത്തുടനീളം സമാനമായ പദ്ധതി നടപ്പാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. ജൂണിൽ കർണാടകത്തിൽനിന്നും ജൂലൈയിൽ തമിഴ്നാട്ടിൽനിന്നുമുള്ള ഉദ്യോഗസ്ഥസംഘവും സംസ്ഥാനത്ത് എത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments