മദ്യപിക്കുന്നതിനിടയിൽ കൈതട്ടി മദ്യം താഴെ വീണു; സുഹൃത്ത് യുവാവിനെ കുളത്തില്‍ മുക്കികൊന്നു

0
133

മദ്യപിക്കുന്നതിനിടയിൽ കൈതട്ടി മദ്യം താഴെ വീണു; സുഹൃത്ത് യുവാവിനെ കുളത്തില്‍ മുക്കികൊന്നു

തിരുവനന്തപുരത്ത് മദ്യം തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായതിനിടയിൽ യുവാവിനെ സുഹൃത്ത് കുളത്തില്‍ മുക്കിക്കൊന്നു. ചിറ്റായിക്കോട് സ്വദേശിയായ രാജു30ആണ് മരിച്ചത്. സംഭവത്തില്‍ ചിറ്റായിക്കോട് തലവിള വീട്ടില്‍ സുനില്‍ 41 അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. എന്നാല്‍ കൊലപാതമാണെന്ന് തെളിഞ്ഞത് കഴിഞ്ഞ ദിവസമാണ്.

സുനിലും,കൊല്ലപ്പെട്ട രാജുവും ഇവരുടെ രണ്ടു സുഹൃത്തുക്കളും ചേർന്ന് സമീപത്തുള്ള ‍കുളക്കരയില്‍ മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. മദ്യപിക്കുന്നതിനിടെ രാജുവിന്റെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണ്‌ പൊട്ടി . സുനിലിനായി ഒഴിച്ച മദ്യം രാജുവിന്റെ കൈതട്ടി തറയില്‍ വീണതിനെ തുടർന്ന് ഇവർതമ്മിൽ വാക്കുതർക്കം ആയി. തർക്കത്തിന് ശേഷം ഇവര്‍ പിരിഞ്ഞുപോയിരുന്നു.

പിന്നീട് ആറരയോടെ കുളത്തില്‍ കുളിക്കാനായി രാജു എത്തിയതിനു പിന്നാലെ സുനിലും സംഭവ സ്ഥലത്ത് വന്നു. വീണ്ടും ഇവർ തമ്മിൽ വീണ്ടും തര്‍ക്കമുണ്ടായതിനെ തുടർന്ന് കുളിച്ചുകൊണ്ടിരുന്ന രാജുവിനെ സുനില്‍ ബലമായി വെള്ളത്തില്‍ പിടിച്ചു താഴ്ത്തിയെന്നും, മദ്യം താഴെ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. സുനിലിനും, രാജുവിനുമൊപ്പം കുളത്തിന്റെ കരയില്‍ മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്