വർഷങ്ങളായി ചോരുന്ന ‘സാഫിർ’ എണ്ണക്കപ്പലിൽ നിന്ന് ക്രൂഡ് ഓയിൽ നീക്കം ചെയ്ത്; നടപടിയെ പ്രശംസിച്ചു ഒമാൻ

0
209

യമനിലെ ഹുദൈദയിൽ തീരത്ത് കിടന്നിരുന്ന പഴക്കം ചെന്ന സാഫിർ എണ്ണക്കപ്പലിൽ നിന്ന് ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ നീക്കം ചെയ്തു. നടപടിയെ സ്വാഗതം ചെയ്ത് ഒമാൻ. യു.എന്നും, യമനിലെ സഹായക ഗ്രൂപ്പുകളും ചേർന്ന് നടപ്പിലാക്കിയ ഉദ്യമത്തെ പ്രശംസിച്ചുകൊണ്ട് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

സാഫിർ ടാങ്കർ വർഷങ്ങളായി എണ്ണ ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നു. വലിയ ചോർച്ച മൂലം അറബിക്കടലിൽ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ നീക്കംചെയ്യാൻ മാസങ്ങളോളം പ്രവർത്തിച്ചു. അവസാനം കഴിഞ്ഞയാഴ്ചയാണ് പരിശ്രമം ഫലം കണ്ടത്.

നോട്ടിക്കയെന്ന പ്രത്യേക എണ്ണ ടാങ്കർ ഉപയോഗിച്ചാണ് സാഫിർ ടാങ്കറിൽ നിന്ന് എണ്ണ മാറ്റിയത്.നടപടി പൂർത്തിയാകാൻ ഏകദേശം രണ്ടാഴ്ചയെടുത്തു. സാഫിർ ടാങ്കറിൽ നിന്ന് ആകെ 11.4 ദശലക്ഷം ബാരൽ എണ്ണ നീക്കം ചെയ്തു.
എണ്ണ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയി ശരിയായി നിർമാർജനം ചെയ്യും.
മൊത്തം നടപടി ചെലവ് 14.8 ദശലക്ഷം ഡോളറായി കണക്കാക്കപ്പെടുന്നു.

ഇത് പരിസ്ഥിതിക്കും യമൻ ജനതയ്ക്കും വലിയൊരു വിജയമായി തന്നെ കണക്കാക്കുന്നു. മാത്രമല്ല, യുഎനിന്റെയും അന്താരാഷ്‌ട്ര സമൂഹത്തിന്റെയും വിജയമാണ്. ഏറ്റവും ദുഷ്‌കരമായ വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് വരുമെന്ന് ഇത് ഓർമ്മപ്പെടുത്തുന്നു.