Wednesday
17 December 2025
24.8 C
Kerala
HomeCelebrity Newsവിഡിയോ പകർത്തി, 15 ലക്ഷവും സ്വർണവും തട്ടിയെടുത്തു; കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റില്‍

വിഡിയോ പകർത്തി, 15 ലക്ഷവും സ്വർണവും തട്ടിയെടുത്തു; കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റില്‍

പീഡനക്കേസിൽ കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റില്‍. സുഹൃത്തായ യുവതി നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കാൻ നടൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
2021ലായിരുന്നു. കേസിനസ്‍പദമായ സംഭവം നടന്നത്. യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സംവിധായകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ ഇയാൾ പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. മാത്രവുമല്ല വീരേന്ദ്ര കുമാറിന്റെ സുഹൃത്തുക്കളും യുവതിയെ ഭീഷണിപെടുത്തിയതും പരാതിയിൽ പറയുന്നുണ്ട്. ഇതേ തുടർന്ന് ഇയാളുടെ സുഹൃത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

മുപ്പത്തിയാറുകാരിയായ പരാതിക്കാരിയെ വീരേന്ദ്ര ബാബു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വീരേന്ദ്ര ബാബു ആഭരണങ്ങള്‍ അപഹരിച്ചുവെന്ന ആരോപണവും മൊഴിയില്‍ പരാതിക്കാരി വ്യക്തമാക്കിവെന്നുമാണ് റിപ്പോര്‍ട്ട്.
നിര്‍മാതാവ് തിരക്കഥാകൃത്ത് , സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നയാളാണ് വീരേന്ദ്ര ബാബു. രണ്ടായിരത്തി പതിനൊന്നില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സ്വയം ക്രഷി’യില്‍ തിരക്കഥാകൃത്തും നായകനും വീരേന്ദ്ര ബാബുവാണ്.

RELATED ARTICLES

Most Popular

Recent Comments