ഗ്വദർ ബലൂചിസ്ഥാൻ ഭീകരരുമായി ഏറ്റുമുട്ടി പാക് സൈനികർ

0
233

തുറമുഖ നഗരമായ ഗ്വദറിൽ പാക് സൈനികരുടെ അകമ്പടിയോടെ പോവുകയായിരുന്ന ചൈനീസ് എഞ്ചിനീർമാർക്ക് നേരെ ഭീകരാക്രമണം. വരും കാല വികസന ലക്ഷ്യങ്ങളിലൊന്നായ ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോറിന്റെ (സി.പി.ഇ.സി.) പ്രവർത്തനങ്ങൾക്കായി വളരെയധികം പ്രാധാന്യം കൊടുക്കുന്ന മേഖലയാണ് ഗ്വദർ നഗരം. നിലവിൽ ലക്ഷകണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ബലൂചിസ്ഥാനിൽ ചൈന ചൈനീസ്-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സി.പി.ഇ.സി.) ലക്‌ഷ്യം വച്ച് നടത്തിയിട്ടുള്ളത്.

പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐ.സ്.പി.ആർ.) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഞായർ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. കൈ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ സൈന്യത്തിന്റെ ശ്രദ്ധാപൂർവ്വവും വേഗത്തിലുമുള്ള ഇടപെടലുകൾകൊണ്ട് അത്യാഹിതങ്ങളൊന്നും ആർക്കും സംഭവിച്ചില്ല.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)-മജീദ് ബ്രിഗേഡ് സംഭവത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു. ശേഷം വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സൈനീക നീക്കത്തിൽ തീവ്രവാദികളിലൊരാളെ വരുത്തുകയും മറ്റു മൂന്നുപേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
മുൻപേ തന്നെ കറാച്ചിയിൽ ജോലിയും ബിസിനസ് ചെയ്തിരുന്നതുമായ ആയ ചൈനീസ് പൗരന്മാരെ തീവ്രവാദികളും വിഘടനവാദികളും ലക്ഷ്യമിട്ടിരുന്നു.

സമാനമായ സംഭവത്തിൽ ശനിയാഴ്ച രാത്രി ഖൈബർ-പഖ്തൂൺഖ്വയിലെ (കെ-പി) ബജൗർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് ഭീകരർ വെടിയേറ്റ് മരിക്കുകയും ചെയ്തു. ആയതിനാൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബജൗർ ജില്ലയിലെ ചാർമാങ്ങിൽ സൈന്യം രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ്.

ബലൂചിസ്താനും ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഇത്തരത്തിൽ ദീർഘകാലമായി അക്രമാസക്തമായ തുടരുന്നത്. സമീപകാലത്ത് മേഖലയിലെ സി.പി.ഇ.സി. പദ്ധതികൾ ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകൾ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ബലൂചിസ്ഥാനിലെ സോബ്, സുയി മേഖലകളിൽ നടത്തിയ പ്രത്യേക സൈനിക നടപടികളിൽ 12ഓളം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണങ്ങളിൽ മരണമടഞ്ഞ സൈനികരുടെ കണക്കിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.