തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു 

0
121

കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം റീനു ഹൗസിൽ റീച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റിച്ചാർഡിന്റെ സഹോദരീ മകൻ ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സനിലിനെ (36) പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.

മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്കെത്തിയ റിച്ചാർഡിനെ വീടിനു മുന്നിൽ നിന്ന സനിൽ ആക്രമിക്കുകയായിരുന്നു.ഇവർ തമ്മിൽ നേരത്തെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.

ആദ്യം അടിപിടി നടന്നു. തുടർന്നായിരുന്നു സനിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് റിച്ചാർഡിനെ കുത്തിയത്. കുത്തേറ്റ് കുഴഞ്ഞു വീണ റിച്ചാർഡിനെ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും റിച്ചാർഡ് മരിച്ചു.

കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല്ലപ്പെട്ട റിച്ചാർഡിന്‍റെ ഭാര്യയുടെ സഹോദരിയുടെ മകനാണ് പ്രതി സനിൽ.