വയനാട്ടില്‍ മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കുട്ടി കുതറിയോടി രക്ഷപ്പെട്ടു

0
98

വയനാട്ടില്‍ കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. മുട്ടിലിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാനാണ് ശ്രമം നടന്നത്. കുട്ടി കുതറിയോടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. ആള്‍ത്തിരക്കുള്ള മേഖലയിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂട്ടറിലെത്തിയ ആള്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് വലിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ കുട്ടി കുതറിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് കാര്യം പറഞ്ഞു. ഇതിന് പിന്നാലെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കല്‍പ്പറ്റ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.