യുപിയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

0
202

വീടിന് സമീപം നടക്കാനിറങ്ങിയ ബിജെപി നേതാവിനെ ബൈക്കിൽ വന്ന മൂവർ സംഘം വെടിവച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട്
മൊറാദാബാദിൽ വച്ചാണ് സംഭവം.

ബിജെപിയുടെ കിസാൻ മോർച്ച നേതാവ് അനുജ് ചൗധരിയാണ് സഹോദരനോടൊപ്പം നടക്കാനിറങ്ങിയ നേരം അപ്രതീക്ഷിതമായി പിറകിലൂടെ ബൈക്കിൽ വന്ന മൂന്നുപേരാൽ വെടിയേറ്റ് വീണത്. വെടിയേറ്റ് വീണ ചൗധരിയെ ഒന്നിലധികം തവണ വീണ്ടും നിറയൊഴിച്ച ശേഷമാണ് കൊലയാളി സംഘം സ്ഥലം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവശേഷം ചൗധരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൗധരിയുടെ ബന്ധുക്കൾ പറയുന്നത് കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ്. അതെ സമ്പന്ധിച്ച് അമിത് ചൗധരി, അനികേത് എന്നീ രണ്ടു പേരുകൾ പോലീസിനെ ബോധിപ്പിച്ചു. അനുജ് ചൗധരി തനിക്ക് വധഭീഷിണിയുണ്ടെന്ന വിധത്തിൽ സമ്പൽ പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ അറിയിച്ചിരുന്നതായും പറയുന്നു.

കൊല്ലപ്പെട്ട അനുജ് ചൗധരി പ്രാദേശിക രാഷ്ട്രീയത്തിൽ സഞ്ജീവമായിരുന്ന പല ബിജെപി മന്ത്രിമാരായും നേതാക്കളായും ബന്ധമുണ്ടായിരുന്ന പ്രവർത്തകനാണെന്നും പറയുന്നു.