എസ്പി 160 കമ്മ്യൂട്ടര്‍ ബൈക്കിന്റെ വിലകള്‍ പ്രഖ്യാപിച്ച് ഹോണ്ട

0
104

പുതിയ എസ്പി 160 കമ്മ്യൂട്ടര്‍ ബൈക്കിന്റെ വിലകള്‍ പ്രഖ്യാപിച്ച് ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ. യഥാക്രമം 1,17,500 രൂപയും 1,21,900 രൂപയും വിലയുള്ള സിംഗിള്‍ ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റുകള്‍ മോഡല്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്നു. എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

ബൈക്കിന് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റെന്‍ഡഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മൂന്നാമത്തെ 160 സിസി ഓഫറാണിത്. കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ യുണികോണിനും എക്സ്ബ്ലേഡിനും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഹോണ്ട യൂണികോണിന് കരുത്ത് പകരുന്ന അതേ 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് എസ്പി160 ന് കരുത്ത് പകരുന്നത് . ഇത് 7,500 ആര്‍പിഎമ്മില്‍ 13.2 ബിഎച്ച്പിയും 5,500 ആര്‍പിഎമ്മില്‍ 14.58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു.