വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ടൊയോട്ട

0
106

വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ടൊയോട്ട. ജൂലൈയില്‍ 21911 യൂണിറ്റോടെ ഏറ്റവും അധികം വാഹനം വില്‍ക്കുന്ന മാസം എന്ന റെക്കോര്‍ഡാണ് ടൊയോട്ട സ്വന്തമാക്കിയത്.തദ്ദേശീയ വില്‍പനയും കയറ്റുമതിയും അടക്കമാണ് 21911 യൂണിറ്റ് കാര്‍ ടൊയോട്ട നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതില്‍ 20759 യൂണിറ്റ് പ്രദേശിക വില്‍പനയും 1152 യൂണിറ്റ് കയറ്റുമതിയുമാണ്.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇതിന് മുമ്പ് ടൊയോട്ടയ്ക്ക് ഏറ്റവും അധികം വില്‍പന ലഭിച്ചത്. അന്നത്തെ വില്‍പന 20410 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച ലഭിച്ചു, 19693 യൂണിറ്റായിരുന്നു വില്‍പന. 2023 ജൂണിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച ടൊയോട്ട നേടി.

ഈ വര്‍ഷത്തെ ആദ്യ 7 മാസത്തില്‍ 124282 യൂണിറ്റ് വില്‍പന നേടാന്‍ ടൊയോട്ടയ്ക്ക് ആയി. കഴിഞ്ഞ വര്‍ഷം അത് 94710 യൂണിറ്റ് മാത്രമായിരുന്നു. പുതിയ വാഹനങ്ങളായ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറും ഇന്നോവ ഹൈക്രോസും വിപണിയില്‍ മികച്ച പ്രകടനമാണ് കാണിക്കുന്നത്.