ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപ ; വീഡിയോ പങ്കുവച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍

0
122

എ എന്‍ ഷംസീര്‍ എംഎല്‍യുടെ മണ്ഡലമായ തലശ്ശേരിയിലെ കോടിയേരിയിലുള്ള ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ എംഎല്‍എ അറിയിച്ചു. ഇതിന്റെ വീഡിയോയും എംഎല്‍എ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോക്കൊപ്പം പറഞ്ഞു.