ഏഷ്യൻ ചാമ്പ്യൻസ്‌ ഹോക്കി ; ഇന്ത്യ ഇന്ന് മലേഷ്യക്കെതിരെ

0
338

ഏഷ്യൻ ആധിപത്യത്തിനായുള്ള ഹോക്കി പോരിൽ ജപ്പാൻ ഇന്ത്യയെ തളച്ചു. ചാമ്പ്യൻസ്‌ ട്രോഫിയിലെ രണ്ടാംമത്സരത്തിൽ മത്സരം 1–-1 സമനിലയായി. നാല്‌ പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്‌. രണ്ട്‌ കളിയും ജയിച്ച മലേഷ്യ ആറ്‌ പോയിന്റോടെ ഒന്നാമതുണ്ട്‌. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണ കൊറിയക്കും നാല്‌ പോയിന്റാണ്‌.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് ഞായറാഴ്ച മൂന്നാം മത്സരം. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മലേഷ്യയാണ് എതിരാളികൾ. ആദ്യ കളിയിൽ ചൈനയെ 7-2ന് തകർത്ത് മുന്നിലുണ്ടായിരുന്ന ഇന്ത്യ തുടർന്ന് ജപ്പാനെതിരെ 1-1 സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പോയി.

മലേഷ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റോടെ മുന്നിൽക്കയറിയപ്പോൾ ഇന്ത്യക്ക് നാലു പോയന്റാണുള്ളത്. ദക്ഷിണ കൊറിയ, പാകിസ്താൻ ടീമുകൾക്കെതിരെയും ഇന്ത്യക്ക് കളിയുണ്ട്. ആറിൽ നാലു കൂട്ടർ സെമി ഫൈനലിൽ കടക്കുമെന്നതിനാൽ ആതിഥേയർക്ക് തൽക്കാലം ഭീഷണിയില്ല. ഇന്നത്തെ മറ്റു മത്സരങ്ങളിൽ ചൈനയെ കൊറിയയും പാകിസ്താനെ ജപ്പാനും നേരിടും