Monday
12 January 2026
23.8 C
Kerala
HomeSportsഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി. സിന്ധു ഫൈനൽ കാണാതെ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി. സിന്ധു ഫൈനൽ കാണാതെ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പൺ 2023 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് പിവി സിന്ധു പുറത്ത്. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്

രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാർട്ടറിൽ ഷാങ്ങിൽ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

RELATED ARTICLES

Most Popular

Recent Comments