ചാരിറ്റിയുടെ മറവിൽ ലീഗ് സൈബർ പോരാളിയുടെ ‘പെൺവാണിഭം’; ആരോപണം കെ എം ഷാജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ബദറു കൈതപ്പൊയിലിനെതിരെ

0
192

കാരുണ്യപ്രവർത്തനത്തിന്റെ മറവിൽ ലീഗ് സൈബർ പോരാളി പെൺകുട്ടികളെയും നിരാലംബരായ സ്ത്രീകളെയും ദുബൈയിലേക്ക് കടത്തി പെൺവാണിഭത്തിനുപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി യുവതി. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മുസ്ലിംലീഗ് സൈബർ പോരാളി ബദറു കൈതപ്പൊയിലിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. യുവതിയുമായി ബദറു കൈതപ്പൊയിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഇതിനകം പുറത്തുവന്നു.

മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ലീഗ് കേന്ദ്രങ്ങളിലും പ്രവർത്തകർക്കിടയിലെ ബദറു കൈതപ്പൊയിൽ അറിയപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബദറുവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കെ എം ഷാജിക്കും വി ഡി സതീശനും പുറമെ മുനവ്വറലി തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾക്കൊപ്പം ബദറു നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

തന്റെ അടുത്ത് സഹായത്തിനായി എത്തിയ ചങ്ങനാശേരി സ്വദേശിനിയോട് ബദറു പറഞ്ഞ കാര്യങ്ങൾ യുവതി പുറത്തുവിട്ടതോടെയാണ് ലീഗ് സൈബർ പോരാളിയുടെ യാഥാർത്ഥമുഖം വെളിവായത്. ജോലിയില്ലാത്തതിനാൽ കഷ്ടപ്പാടാണെന്നും എന്തെങ്കിലും സഹായം നൽകാമോ എന്നും അന്വേഷിച്ചാണ് യുവതി ബദറുവിനെ ആദ്യം ഫോൺ വിളിച്ചത്. സഹായം ലഭ്യമാക്കാം എന്നുപറഞ്ഞശേഷം ഏറെക്കാലം കഴിഞ്ഞാണ് ദുബൈയിലേക്ക് വരുന്നോയെന്നും അന്വേഷിച്ച് ബദറു ഫോൺ ചെയ്തത്. ഇതിന്റെ വിശദാംശങ്ങൾ യുവതി തിരക്കിയപ്പോഴാണ് മലയാളി പെൺകുട്ടികൾക്ക് ഇവിടെ നല്ല മാർക്കറ്റുണ്ടെന്നും ഒരു 22-25 റേഞ്ചിലുള്ള മൊഞ്ചുള്ള പത്ത് കുട്ടികളെ ഇങ്ങോട്ട് കയറ്റിവിട്ടാൽ മതി. കൈ നിറയെ പണം കിട്ടുമെന്നും ബദറു കൈതപ്പൊയിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

നാട്ടിൽ ലുലുമാളിലും മറ്റും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പെൺകുട്ടികളെ അവരുടെ സാഹചര്യം മുതലെടുത്ത് വശീകരിച്ച് ദുബായിലെത്തിച്ച് പെൺവാണിഭത്തിന് വേണ്ടി ഉപയോഗിക്കണം. എന്നിട്ട് അതുവഴി പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കാമല്ലോ എന്നാണ് മുസ്ലിംലീഗ് – കെഎംസിസി പ്രവർത്തകനായ ബദറു പറയുന്നത്. ലീഗ് നേതാവിന്റെ ചതി മനസിലാക്കിയ യുവതി ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കം പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന് ബദറുവിനെ രക്ഷിക്കാൻ ചിലി ലീഗ് നേതാക്കൾ സജീവമായി രംഗത്തിറങ്ങി.

ഇതിനുമുമ്പും ബദറു ഇത്തരത്തിൽ പെൺകുട്ടികളെ വലയിലാക്കി കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ചില യുഡിഎഫ് നേതാക്കളുമായി നാട്ടിലും വിദേശത്തും അതിരുകവിഞ്ഞ ആത്മബന്ധം ബദറു പുലർത്തുന്നുണ്ട് എന്നത് മുസ്ലിംലീഗിൽ തന്നെ പാട്ടാണ്.

ലീഗിന്റെ സൈബർ പോരാളി എന്ന് മാത്രമല്ല, വേണമെങ്കിൽ ചാവേർ തന്നെ എന്ന് വേണമെങ്കിൽ തന്നെ കണക്കുകൂട്ടിക്കോ എന്നാണ് ബദറു സ്വയം വിശേഷിപ്പിക്കുന്നത്. ദുബായ് അടക്കമുള്ള ഇടങ്ങളിൽ മുസ്ലിംലീഗിനുവേണ്ടി നേതൃപരമായ പ്രവർത്തിക്കുന്ന ആൾ കൂടിയാണ് ബദറു കൈതപ്പൊയിൽ. കെ എം ഷാജി എപ്പോഴൊക്കെ ദുബൈയിൽ എത്തുന്നുവോ അപ്പോഴെല്ലാം ബദറുവിനെ സന്ദർശിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നതാണ് ബദറു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ഓരോന്നും.

ഗൾഫ് കേന്ദ്രീകരിച്ചുള്ള വലിയ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ബദറു കൈതപ്പൊയിൽ എന്നാണ് ആരോപണം. ദുബായ് പോലുള്ള ഒരു മേഖലയിലിരുന്ന് ഇത്തരമൊരു ‘ബിസിനസ്’ നടത്താനുള്ള സാമ്പത്തികവും ധൈര്യവും ബദറുവിനില്ല എന്നതും സത്യമാണ്. നേരത്തെ ബദറു തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പല വീഡിയോകളിലും പറയുന്നത് താൻ ട്രെയ്‌ലർ ഡ്രൈവർ ആണെന്നാണ്. ഗൾഫ് നാടുകളിൽ സ്വാധീനമുള്ള ഏതോ ചില ആളുകളുടെ ബിനാമിയായാണ് ബദറു കൈതപ്പൊയിൽ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്.