ഇന്ത്യൻ ഷൂട്ടർക്ക് മൂന്നാം സ്വർണം

0
244

ലോക സർവകലാശാല ഗെയിംസിൽ ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപ്‌ സിങ്‌ തോമറിന്‌ മൂന്നാം സ്വർണം. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിലാണ്‌ ഇത്തവണ സ്വർണം വെടിവച്ചിട്ടത്‌.

ഇന്ത്യയുടെ തന്നെ ദിവ്യാൻഷ്‌ സിങ്‌ പൻവാറിനാണ്‌ ഈ ഇനത്തിൽ വെള്ളി. 50 മീറ്റർ എയർ റൈഫിളിലും ഐശ്വരി ഒന്നാമതെത്തിയിരുന്നു. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഐശ്വരിയും ദിവ്യാൻഷും സ്വർണം നേടി.

ഗെയിംസിന്റെ മൂന്നാംദിനം ആകെ നാല്‌ സ്വർണമാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. അമ്പെയ്‌ത്തുകാരാണ്‌ തിളങ്ങിയത്‌. പുരുഷൻമാരിൽ സംഗപ്രീത്‌ ബിസ്‌ലയും വനിതകളിൽ -അൻവീത്‌ കൗറും ചാമ്പ്യൻമാരായി. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനേഴായി. ഒമ്പത്‌ സ്വർണവും മൂന്ന്‌ വെള്ളിയും അഞ്ച്‌ വെങ്കലവും ഉൾപ്പെടെ നാലാംസ്ഥാനത്താണ്‌.