‘ഒരു ജാതി ജാതകത്തിന്റെ’ലൊക്കേഷനിൽ കെ കെ ശൈലജ

0
144

അരവിന്ദന്റെ അതിഥികൾക്കു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ഒരു ജാതി ജാതകത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും സ്ഥലം എംഎൽഎയുമായ കെ കെ ശെെലജ എത്തി. കഥ പറയുമ്പോൾ, മാണിക്യക്കല്ല്, 916, മൈ ഗോഡ് എന്നീ ചിത്രങ്ങളും എം മോഹനന്റെതാണ്.

കൊച്ചിയിലാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മട്ടന്നൂരാണ്. കല്യാട്ടിലുള്ള പുരാതനമായ ഒരു തറവാട്ടിലാണ് ചിത്രീകരണം.  വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റിലേക്ക് അപ്രതീഷിതമായാണ്  കെ കെ ശെെലജ എത്തിയത്. മികച്ച സഹനടനുള്ള അവാർഡ് നേടിയ പി പികുഞ്ഞികൃഷ്ണനും ഈ സിനിമയിലുണ്ട്. അദ്ദേഹത്തെ ശെെലജ പൊന്നാടയണിയിച്ചു ആദരിച്ചു.

വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമ്മിക്കുന്നത്. മട്ടന്നൂർ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.