ജയ്പൂർ-മുംബൈ എക്സ്പ്രസിൽ വെടിവയ്പ്പ്; ആർപിഎഫ് ജവാനും മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടു

0
164

മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനു സമീപം ജയ്പൂർ-മുംബൈ എക്സ്പ്രസിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിനിലെ ആർപിഎഫ് ജവാനും മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ആർപിഎഫ് കോൺസ്റ്റബിളാണ് വെടിയുതിർത്തത്. പാൽഘറിനും ദഹിസർ സ്റ്റേഷനും ഇടയിലാണ് സംഭവം. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് പാൽഘർ.