ഭീകരരില്‍ നിന്നും ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ കണ്ടെത്തി; മുംബൈയില്‍ ജാഗ്രത നിര്‍ദേശം

0
158

കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ മുംബൈയില്‍ ജാഗ്രത നിര്‍ദേശം.  രാജസ്ഥാനില്‍ ഭീകരക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെയില്‍ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരരില്‍ നിന്നാണ് ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.

മാധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാന്‍ യൂനുസ് ഖാന്‍, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.