Wednesday
17 December 2025
30.8 C
Kerala
HomeKeralaപൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപി, ടി കെ വിനോദ് കുമാർ വിജിലൻസ്...

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപി, ടി കെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ പത്മകുമാറിനെ പുതിയ ഫയർഫോഴ്സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. ഇൻറലിജൻസ് എഡിജിപി ടി കെ വിനോദ് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി. പുതിയ വിജിലന്‍സ് മേധാവിയുടെ ചുമതലയും ടി കെ വിനോദ് കുമാറിനാണ്. ഇന്റലിജൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. സായുധ പോലീസ് ബറ്റാലിയനുകളുടെ പൂർണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് നൽകി.

പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. സൈബർ ഓപ്പറേഷൻസിന്റെ പൂർണ ചുമതല ക്രൈംബ്രാഞ്ച് എ ഡിജിപി എച്ച് വെങ്കിടേഷിന് നല്‍കി. എ അക്ബർ ആണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നിലവിലെ കൊച്ചി കമ്മീഷണർ കെ സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി.
മനുഷ്യാവകാശ കമ്മീഷൻ ഐ ജിയായി പി പ്രകാശിനെ നിയമിച്ചു. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി ആയി മാറ്റിനിയമിച്ചു.

RELATED ARTICLES

Most Popular

Recent Comments