ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യത കാത്ത് ഇന്ത്യ

0
223

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യത സ്വപ്നംകണ്ട്‌ ഇന്ത്യ. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ യോഗ്യതാഘട്ടത്തിലെ രണ്ടാംറൗണ്ടിൽനിന്ന്‌ മുന്നേറാമെന്ന കണക്കുക്കൂട്ടലിലാണ്‌ സുനിൽ ഛേത്രിയും സംഘവും. ഖത്തർ, കുവൈത്ത്‌ ടീമുകൾ ഉൾപ്പടുന്ന എ ഗ്രൂപ്പിലാണ്‌ ഇന്ത്യ.

അഫ്‌ഗാനിസ്ഥാനോ -മംഗോളിയയോ നാലാംടീമായും ഗ്രൂപ്പിൽ ഇടംപിടിക്കും. ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ എത്തുന്നവർ മൂന്നാംറൗണ്ടിലേക്ക്‌ മുന്നേറും. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായാണ്‌ മത്സരങ്ങൾ.

കോലാലംപുരിലെ എഎഫ്‌സി ആസ്ഥാനത്തുനടന്ന നറുക്കെടുപ്പിലാണ്‌ ഗ്രൂപ്പുകൾ തെരഞ്ഞെടുത്തത്‌. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ്‌ ലോകകപ്പ്‌ ഫുട്‌ബോൾ. അമേരിക്ക-ക്യാനഡ–മെക്‌സിക്കോ രാജ്യങ്ങൾ സംയുക്തമായാണ്‌ ആതിഥേയരാകുന്നത്‌.