Wednesday
17 December 2025
30.8 C
Kerala
HomeKeralaചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക്; ജനരോഷം കാരണം തെളിവെടുപ്പ് നടത്താൻ സാധിക്കാതെ പോലീസ് മടങ്ങി

ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക്; ജനരോഷം കാരണം തെളിവെടുപ്പ് നടത്താൻ സാധിക്കാതെ പോലീസ് മടങ്ങി

ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ പൊലീസിന് സാധിച്ചില്ല. പിന്നാലെ പൊലീസ് പ്രതിയുമായി മടങ്ങി.

ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പ്രതി രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.

20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments