സൗദിയിൽ യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് ജീവനക്കാര്‍ മരിച്ചു

0
103

സൗദിയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു. പരിശീലന മേഖലയായ കിങ് ഖാലിദ് വ്യോമ താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്. ദക്ഷിണ അസിര്‍ മേഖലയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെ ആയിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ജീവനക്കാരുടെ മരണം പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.