ഇന്ത്യൻ 2 ന്റെ ഒടിടി അവകാശം 200 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

0
104

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എല്ലാ അർത്ഥത്തിലും ഇതിഹാസകരമായ രീതിയിൽ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇന്ത്യൻ. ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനും, ഉലകനായകൻ കമൽ ഹാസനും ഒന്നിച്ച ചിത്രം, മികവുറ്റ വിഷ്വൽസ് കൊണ്ടും, കിടിലൻ ഗാനങ്ങൾ കൊണ്ടുമെല്ലാം വിസ്മയം സൃഷ്ടിച്ചു

ദക്ഷിണേന്ത്യയിൽ നിന്നും അമ്പതു കോടി കളക്ഷൻ നേടിയ ആദ്യത്തെ സിനിമ എന്ന റെക്കോർഡും ഇന്ത്യൻ കരസ്ഥമാക്കിയിരുന്നു. മികച്ച നടനുള്ള അവാർഡ് കമൽ ഹാസന് ലഭിച്ചതുൾപ്പടെ, മൂന്ന് ദേശീയ അവാർഡുകളും ചിത്രം നേടിയിരുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു എങ്കിലും, 2001 ലാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി സംവിധായകനും, നായകനും വീണ്ടും ചർച്ച ചെയ്യാൻ ആരംഭിച്ചത്.

എസ് ജെ സൂര്യ , കാജൽ അഗർവാൾ , സിദ്ധാർത്ഥ് , രാകുൽ പ്രീത് സിംഗ് , പ്രിയ ഭവാനി ശങ്കർ , കാളിദാസ് ജയറാം എന്നിങ്ങനെ വലിയൊരു താരനിരയുമായാണ്, ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ 2 ന്റെ ഡിജിറ്റൽ അവകാശം 200 കോടി രൂപയ്ക്കാണ്; ഒടിടി ഭീമൻ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്.