ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ പലപ്പോഴും അവിശ്വസനീയമായ പരിവർത്തനത്തിനുള്ള സ്പ്രിംഗ്ബോർഡുകളായി മാറിയേക്കാം. ഇതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ആൻഡി പുഡ്ഡികോംബെ. ജീവിതത്തെ തകർത്തെറിഞ്ഞ വ്യക്തി അനുഭവങ്ങളെ 250 മില്യൺ ഡോളർ (ഏകദേശം 2040 കോടി രൂപ) ബിസിനസാക്കി മാറ്റിയിരിക്കുകയാണ് ഈ ബുദ്ധ സന്യാസി.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം പലയിടത്തും കേട്ടിട്ടുണ്ട്. മദ്യപിച്ചുള്ള വാഹനമോടിക്കലായിരുന്നു ആൻഡിക്ക് അവന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നഷ്ടപ്പെടാനുള്ള കാരണം. സഹോദരി കൂടി സൈക്ലിംഗിനിടെ നഷ്ടപ്പെട്ടതോടെ ആൻഡി തളർന്നു. ഇതെല്ലാം സംഭവിച്ചത് ആൻഡിയുടെ പഠന സമയത്തായിരുന്നു. ദുഃഖത്തിൽ മുങ്ങിയ ആൻഡി കോളേജ് പഠനം ഉപേക്ഷിച്ചു. തുടർന്ന് ശാന്തി തേടി നേപ്പാളിലേയ്ക്കു കുടിയേറി. തുടർന്ന് സന്യാസം മനസാൽ വരിച്ചു. ഒരു ദശാബ്ദത്തോളം അദ്ദേഹം സന്യാസിയെന്ന ലേബലിൽ അറിയപ്പെട്ടു.
സന്യാസ ജീവിതവും, കടുത്ത ധ്യാനവും മെഡിറ്റേഷനുമെല്ലാം അദ്ദേഹത്തിന്റെ മുറിവുകൾ ഉണക്കി. 2005 -ൽ സ്വദേശമായ യുകെയിലേയ്ക്കു തിരിച്ചുപറാക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് താൻ ആർജിച്ച അറിവുകൾ മറ്റുള്ളവർക്ക് പകരാൻ അദ്ദേഹം ആഗ്രഹിച്ചു. തിരക്കുള്ള പ്രൊഫഷണലുകളുടെ മനാസിക സംഘർഷത്തിന് ധ്യാനം ഒരു പരിഹാരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയിരികെ ബിസിനസ് പ്രമുഖനായ റിച്ചാർഡ് പിയേഴ്സണുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. 2010 -ൽ ഇരുവരും ചേർന്ന് ഹെഡ്‌സ്‌പേസ് (HeadSpace) എന്ന പേരിൽ ഒരു ആപ്പ് തുടങ്ങി.
ചരിത്രത്തിൽ ആദ്യമായി ഒരു സന്യാസി തുടങ്ങുന്ന ആപ്പാകും ഇത്. ദി ഗാർഡിയർ അടക്കം പ്രമുധ പത്രങ്ങളെല്ലാം ഹെഡ്‌സ്‌പേസിനെ കുറിച്ച് വാർത്തകൾ നൽകിയതോടെ ആപ്പ് പ്രശസ്തമായി. കൂടുതൽ ആളുകൾ ആ്പ്പിലേയ്ക്ക് ആകൃഷ്ടരായി. മാനസികാരോഗ്യത്തോടുള്ള മനോഭാവം വികസിച്ചതോടെ ആപ്പിന്റെ റേഞ്ച് തന്നെ മാറി. തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക ഉല്ലാസവും ശാന്തതയും തേടുന്നവർക്ക്, ജീവിതത്തിന്റെ അരാജകത്വങ്ങൾക്കിടയിൽ ആപ്പ് ശാന്തമായ ഒരു സങ്കേതമായി മാറി.
ഏകദേശം നാലു ലക്ഷത്തിലധികം പെയിഡ് ഉപയോക്താക്കൾ ഇന്ന് ഹെഡ് സ്‌പേസിനുണ്ട്. ആപ്പിന്റെ വാർഷിക വരുമാനം 50 മില്യൺ ഡോളറോളമാണ്. ആൻഡിയുടെ ബുദ്ധമത പരിജ്ഞാനവും, റിച്ചാർഡിന്റെ ബിസിനസ് തന്ത്രങ്ങളുമാണ് ആപ്പിനെ അതുല്യമാക്കുന്നത്. ഇന്ന് ഈ സംരംഭത്തിന്റെ മൂല്യം 250 മില്യൺ ഡോളറോളമാണ്. ധ്യാനത്തിന്റെയും, പ്രതിരോധ ശേഷിയുടെയും കഥയാണ് ആൻഡിയുടേത്. നിരവധി പേർക്കു ഒരു മാതൃകയും, വഴികാട്ടിയുമാണ് ആൻഡി.