Saturday
10 January 2026
21.8 C
Kerala
HomeIndiaമണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ്

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ്

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

പതിമൂവായിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതു വരെ അറസ്റ്റ് ചെയ്‌തത്.

RELATED ARTICLES

Most Popular

Recent Comments