എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനെസേഷൻ(ഇപിഎഫ്‌ഒ) അംഗങ്ങളുടെ നിക്ഷേപത്തിന് 2022–-23ൽ 8.15 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി.
ഇതുസംബന്ധിച്ച് ഇപിഎഫ് കേന്ദ്ര ട്രസ്‌റ്റ് ബോർഡിന്റെ ശുപാർശയിന്മേലാണ് അനുമതി. അംഗങ്ങളുടെ അക്കൗണ്ടിൽ പലിശ നിക്ഷേപിക്കാൻ എല്ലാ സോണൽ അധികൃതർക്കും ഇപിഎഫ്‌ഒ നിർദേശം നൽകി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 45 വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.1 ശതമാനമായിരുന്നു ബോർഡ് പ്രഖ്യപിച്ചത്.