Thursday
8 January 2026
32.8 C
Kerala
HomeKeralaഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു

ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു

കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേനകത്തി കൊണ്ടാണ് ഡിജെ പാര്‍ട്ടിയ്‌ക്കെത്തിയവര്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചത.് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കടവന്ത്ര സിഗ്നല്‍ ജംഗ്ഷനിലുള്ള ആഡംബര ഹോട്ടലായ ഒലിവ് ഡൗണ്‍ ടൗണില്‍ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ഡിജെ പാര്‍ട്ടിയ്‌ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാനേജരുമായി വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പ്രതികള്‍ മാനേജരുടെ കൈയ്ക്ക് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ടുപേര്‍ പൊലീസ് പിടിയിലായെങ്കിലും മൂന്നാമന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. കൈയ്ക്ക് പരുക്കേറ്റ ഹോട്ടല്‍ മാനേജര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

Most Popular

Recent Comments