ലീഗ് കപ്പിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ലിയോണൽ മെസി

0
136

ലീഗ് കപ്പിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ലിയോണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ ഒന്നിനെതിരെ രണ്ട് ഗോളിനു ഇന്റർ മയാമി തോൽപ്പിച്ചു. ഫ്‌ളോറിഡയിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി 2-1 ഗോളുകൾക്കാണ് ജയിച്ചത്.

മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെയാണ് മയാമി ആദ്യ ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ യുറീല്‍ അന്റൂണയിലൂടെ ക്രസ് അസൂള്‍ സമനില ഗോള്‍ സ്വന്തമാക്കി. മത്സരം സമനിലയാകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അവസാന മിനിറ്റില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ മയാമി മുന്നിലെത്തിയത്.

മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് സബ്സ്റ്റിറ്റിയൂട്ട് ആയി മെസി കളത്തിലിറങ്ങിയത്. വന്‍ ആരവങ്ങളോടെയാണ് മെസിയെ ആരാധകര്‍ വരവേറ്റത്.