ഇടുക്കിയില്‍ 7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

0
170

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന ശേഷം സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.

ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 4 കേസുകളിലായി 92 വർഷം തടവും കോടതി വിധിച്ചു. 2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം.

കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം. കുട്ടികളുടെ അമ്മയുടെ സഹോദരീ ഭർത്താവാണ് പ്രതി.