ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിൻ അന്തരിച്ചു

0
108

വിഖ്യാത ചലച്ചിത്രകാരൻ ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിൻ (74) അന്തരിച്ചു. ജൂലൈ 13 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ മരണവാർത്ത പുറത്തുവിട്ടത്. ജോസഫിന്റെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

ചാർലി ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. മൂന്നാമത്തെ വയസ്സിൽ ചാപ്ലിന്റെ ലൈം ലൈറ്റിലൂടെയാണ് ജോസഫിൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.

പിയർ പൗലോ പസോളിനിയുടെ ചിത്രമായ ദി കാന്റർബറി ടെയിൽസ്, റിച്ചാർഡ് ബാൽഡൂച്ചിയുടെ എൽ ഒഡൂർ ഡെസ് ഫോവ്സ് എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായിരുന്നു ജോസഫിന്‍. 1972 ൽ എസ്‌കേപ്പ് ടു ദി സൺ എന്ന നാടകത്തിലും അഭിനയിച്ചു. ചാർലി, ആർതർ, ജൂലിയൻ റൊണറ്റ് എന്നിവരാണ് മക്കൾ.