മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

0
219

കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവാണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ പതിനേഴുകാരനായ ജാക്‌സൺ ആണ് മരിച്ചത്. കാലിഫോർണിയയിലാണ് മരിച്ച ജാക്സസണും കുടുംബവും താമസിച്ചിരുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. 1992 ൽ ആണ് ജാക്സണും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019 ൽ ആണ് ഇവ ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.