Wednesday
17 December 2025
26.8 C
Kerala
Hometechnologyസ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ

ആവശ്യമില്ലാതെ എത്ര സ്പാം കോളുകളാണ് ദിവസവും നമ്മുടെ ഫോണിലേക്ക് എത്തുന്നത്. എടുത്ത് മടുത്ത് ബ്ലോക്ക് ചെയ്താലും ചിലപ്പോൾ അത്തരം കോളുകൾ വീണ്ടും വരും. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ട്രൂകോളർ ആപ്പ്. ഇത്തരം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളർ എഐ അസിസ്റ്റൻസിനെ അവതരിപ്പിച്ചിരിക്കുകയാണ്.

ട്രൂകോളർ അസിസ്റ്റന്റ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകൾക്ക് സ്വയമേവ ഉത്തരം നൽകുകയും അനാവശ്യ കോളർമാരെ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റാണ് ട്രൂകോളർ അസിസ്റ്റന്റ്. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ട്രൂകോളർ അസിസ്റ്റന്റ് ലഭ്യമാണ്. ട്രയൽ ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാനാകും.

കോളറെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കാനും ട്രൂകോളർ അസിസ്റ്റന്റിന് കഴിയും. നേരത്തെ പരിചിതമില്ലാത്ത നമ്പറിൽ നിന്ന് വിളിക്കുന്നവരുടെ വിവരങ്ങൾ നമ്മളെ ട്രൂകോളർ അറിയിച്ചെങ്കിൽ ഇപ്പോൾ ഇത്തരം കോളുകളോട് എഐ അസിസ്റ്റന്റ് പ്രതികരിക്കുകയും ചെയ്യും.

കോളറിന്റെ സന്ദേശം ട്രാൻസ്‌ക്രൈബ് ചെയ്യാൻ വോയ്സ് ടു ടെക്സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും. അസിസ്റ്റിന് നിങ്ങളുടെ പേരിൽ തന്നെ കോളിന് മറുപടി നൽകാനും കഴിയും.

RELATED ARTICLES

Most Popular

Recent Comments