മാധ്യമപ്രവർത്തകർക്ക് എ.ഐ ടൂളുകളുമായി ഗൂഗിൾ

0
97

വാർത്തകൾ തയ്യാറാക്കാൻ മാധ്യമപ്രവർത്തകരെ സഹായിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഗൂഗിൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ വാർത്താ സ്ഥാപനങ്ങളുമായി ചർച്ച നടത്തി കൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഏതെല്ലാം സ്ഥാപനങ്ങളുമായി ചർച്ച നടത്തിയെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ് വാൾ സ്ട്രീറ്റ് ജേർണൽ ഉടമയായ ന്യൂസ് കോർപ്പറേഷൻ ന്യൂയോർക്ക് ടൈംസ് തുടങ്ങിയവരുമായി ഗുഗിൾ ചർച്ച നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ എ.ഐ ടൂളുകൾ തലക്കെട്ടുകൾ തയ്യാറാക്കുന്നതിനും വ്യത്യസ്തമായ എഴുത്ത് രീതി പരീക്ഷിക്കുന്നതിനും മാധ്യമപ്രവർത്തകരെ സഹായിക്കും. ഇതിലുടെ മാധ്യമ പ്രവർത്തകരുടെ ജോലിയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താനാകുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. ഇപ്പോൾ ഈ ആശയങ്ങൾ പര്യവേഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ടൂളുകൾ റിപ്പോർട്ടിംഗ്, ലേഖനങ്ങുടെ വസ്തുതാന്വേഷണം എന്നിവയിൽ മാധ്യമപ്രവർത്തകരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. വാർത്ത മേഖലയിലെ എ.ഐ ഉപയോഗവുമായി ബന്ധപ്പെട്ട് ചാറ്റ് ജി.പി.ടിയുടെ ഉടമസ്ഥരായ ഓപ്പൺ എ.ഐയുമായി സഹകരിക്കുമെന്ന് അസോസിയേറ്റ് പ്രസ് പറഞ്ഞതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഈ പ്രഖ്യാപനം.

ചിലയാളുകൾ അവരുടെ കണ്ടന്റുകളിൽ എ.ഐ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും. വസ്തുതപരമായ പ്രശ്‌നങ്ങൾ കാരണം വാർത്താമേഖലയിലെ എ.ഐ ഉപയോഗം മന്ദഗതിയിലാണ്.