ജയ്പൂരില്‍ ഭൂചലനം; അര മണിക്കൂറിനിടെ തുടര്‍ച്ചയായി 3 ഭൂചലനങ്ങള്‍

0
147

രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭപ്പെട്ടത്.

ആളാപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭപ്പട്ടു. ജനങ്ങള്‍ ഫ്‌ലാറ്റുകളില്‍ നിന്നു പുറത്തേക്കിറങ്ങി രക്ഷ തേടി. അര മണിക്കൂറിനിടെയാണ് ജയ്പൂരില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.