ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ

0
119

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയാണ് രോഹിത്തിനെ വീണ്ടും ആദ്യ പത്തില്‍ എത്തിച്ചത്.പുതിയ റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് രോഹിത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് റാങ്കിംഗില്‍ അരങ്ങേറി. വിന്‍ഡസിനെതിരെ 171 റണ്‍സ് അടിച്ച ജയ്‌സ്വാള്‍ 73ാം സ്ഥാനത്താണിപ്പോള്‍. രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി പുതിയ റാങ്കിംഗില്‍ പതിനാലാം സ്ഥാനത്താണ്