മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരതയില്‍ രാജ്യമെങ്ങും വലിയ പ്രതിഷേധമാണ് ആളിക്കത്തുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ബിരേന്‍ സിങും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. കലാപം ആരംഭിച്ച് 78 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി പ്രതികരിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെയ്ക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ക്കിടയിലും ആവശ്യം ശക്തമാണ്.
ഇതിനിടെ ഒരു ദേശീയ മാധ്യമത്തിനോട് ബിരേന്‍ സിങ് പറഞ്ഞ വാക്കുകള്‍ വിവാദമാകുകയാണ്.
“നിങ്ങള്‍ ആരോപണങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കരുത്, ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിനാലാണ് ഇന്റര്‍നെറ്റ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.”
ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങള്‍ നിരവധി വേറെ നടന്നിട്ടുണ്ടാകാം എന്നുള്ള വീക്ഷണങ്ങള്‍ രാജ്യത്തെമ്പാടും ചര്‍ച്ചയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍. ചുരാചന്ദ്പുരിലാണ് ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം നിരവധി പേര്‍ റാലിക്ക് പിന്തുണയുമായി രംഗത്തെത്തി.