റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടവുമായി പ്രഭാസ് ചിത്രം സലാര്‍

0
106

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടവുമായി പ്രഭാസ് ചിത്രം സലാര്‍. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക.വടക്കേ അമേരിക്കയില്‍ മാത്രം 1980-ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് സലാറിന്റെ വിദേശ വിതരണ കമ്പനികളിലൊന്നായ പ്രത്യാംഗിര സിനിമാസ് ട്വിറ്ററില്‍ അറിയിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.ആഗോളതലത്തില്‍ വന്‍ പ്രതീക്ഷയോടെ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് സലാര്‍. സെപ്തംബര്‍ 27 ന് യുഎസില്‍ റിലീസ് ചെയ്യുന്ന സലാറിന് ഇതിനുമുമ്പ് മറ്റൊരു ഇന്ത്യന്‍ സിനിമക്കും ലഭിക്കാത്ത അത്രയും സ്‌ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രം 28 നാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുക