വീട്ടുജോലിക്ക് 10 വയസുകാരി; പൈലറ്റിനെയും ​ഭർത്താവിനെയും കൈകാര്യം ചെയ്തു നാട്ടുകാ‍ർ

0
83

ന്യൂഡൽഹി: പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ഉപദ്രവിച്ച സംഭവത്തിൽ പൈലറ്റിനെയും ഭർത്താവിനെയും കൈകാര്യം ചെയ്തു നാട്ടുകാർ. ഡൽഹി ദ്വാരക ന​ഗറിലെ താമസക്കാരായ പൈലറ്റിനെയും എയർലൈൻ കമ്പനി ജീവനക്കാരനായ ഭർത്താവിനെയുമാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്.

സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്തതായും ദമ്പതികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. ബാലവേല നിയമ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രണ്ടു മാസം മുമ്പാണ് പത്ത് വയസുകാരിയെ ദമ്പതികൾ ജോലിക്കായി എത്തിച്ചത്. പണം നൽകി എത്തിച്ച പെൺകുട്ടിയെ ദമ്പതികൾ നിരന്തരം മർദ്ദിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായി ബന്ധുവിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ബന്ധുക്കളും നാട്ടുകാരുമെത്തി ദമ്പതികളെ മർദ്ദിക്കുകയായിരുന്നു.