അമേരിക്കൻ സൂപ്പർമോഡലും നടിയുമായ ജിജി ഹദീദ് കഞ്ചാവ് കടത്തിന് അറസ്റ്റിൽ

0
104

അമേരിക്കൻ സൂപ്പർമോഡലും പാട്ടുകാരിയും നടിയുമായ ജിജി ഹദീദ് കഞ്ചാവ് കടത്തിന് അറസ്റ്റിൽ. കഴിഞ്ഞയാഴ്ച കേമാൻ ദ്വീപിൽ അവധി ചെലവഴിക്കാൻ എത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം.

ജിജിയും മാതവ് കായ് യും സുഹൃത്തും കായ്മാൻ ദ്വീപിൽ എത്തിയതിന് പിന്നാലെ ഇവരുടെ ബാഗുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവും അത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ജിജി ഹദീദിനെയും കാമുകനെയും അറസ്റ്റ് ചെയ്തത്. പ്രിസണർ ഡിറ്റെൻഷൻ സെന്ററിൽ കൊണ്ടുപോയ ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

ജൂലൈ 12 ന് ഇരുവരേയും കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 1000 ഡോളർ പിഴയടയ്‌ക്കേണ്ടി വരും. അതേസമയം മാരിജുവാനയുമായി യാത്ര ചെയ്യാൻ ന്യൂയോർക്ക് സിറ്റിയിൽ ജിജിയ്ക്ക് മെഡിക്കൽ ലൈസൻസ് ഉണ്ടെന്നാണ് ഇവരുടെ പ്രതിനിധി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 2017 മുതൽ മരുന്നുമായി ബന്ധപ്പെട്ട് ഗ്രാന്റ് കേമാനിലും ഉപയോഗിക്കാൻ അനുമതിയുണ്ടെന്നും ഇവർ പറയുന്നു.