ജോക്കോവിച്ചിനെ മലർത്തിയടിച്ച ഇരുപതുകാരൻ; വിംബിൾഡൺ കിരീടവുമായി കാർലോസ് അൽകരാസ്

0
101

വിമ്പിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍രാസിന് കിരീടം. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നൊവാക്ക് ജോക്കോവിച്ചിനെയാണ് അല്‍കരാസ് പരാജയപ്പെടുത്തിയത്. കാര്‍ലോസ് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമുമാണ്. ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കരാസിന് മുന്‍പില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്രനേട്ടങ്ങളാണ്.

അല്‍ക്കരാസിന്റെ മുന്നില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്ര നേട്ടങ്ങളാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാ കിരീട നേട്ടമെന്ന റെക്കോര്‍ഡ്, ഏറ്റവും കൂടുതല്‍ വിമ്പിഡണ്‍ എന്ന റെക്കോര്‍ഡ് മുതലായവ ജോക്കോവിച്ചിന്റെ കൈയില്‍ നിന്ന് വഴുതി മാറുകയാണ്.

ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ച് വന്ന് രണ്ട് സെറ്റുകള്‍ നേടിയ അല്‍ക്കരാസിന് നാലാം സെറ്റ് നഷ്ടമാകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അവിടെ നിന്ന് പൊറുതി വിജയിച്ചാണ് അവസാന സെറ്റില്‍ വിജയം അല്‍ക്കരാസ് സ്വന്തമാക്കുന്നത്.