സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് ഇൻ്റർ മയാമി

0
118

സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്.

പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.