കേരള ടീം മുൻ രഞ്ജി ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു

0
123

കേരള ടീം മുൻ രഞ്ജി ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു. 68 വയസായിരുന്നു. പനി ബാധിച്ച് കുറച്ചുദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളാണ് ജയറാം. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചിട്ടുണ്ട്.

46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അദ്ദേഹം 29.47 റൺ ശരാശരിയിൽ 2358 റൺസ് നേടിയിട്ടുണ്ട്. രഞ്ജിയിൽ 5 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.