ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു

0
80

ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. ഐഎസ്എല്ലിന്‍റെ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങാന്‍ മലയാളി താരം ഉണ്ടാകില്ലെന്ന് ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി അറിയിച്ചു. ബ്ലാസ്റ്റേഴ്സ് വിട്ട സഹല്‍ മോഹന്‍ ബഗാനിലേക്ക് ചേക്കെറുമെന്നാണ് വിവരം. സഹലിന് പകരം ബംഗാള്‍ താരം പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.

2017 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തനായ പോരാളിയായിരുന്ന സഹലിന് ‘ഒരായിരം നന്ദി’ അറിയിച്ച് ടീം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു. 2018 ഫെബ്രുവരി എട്ടിനാണ് സഹല്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലിടം നേടിയത്. അന്ന് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്.