തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യക്ക് ശ്രമിച്ചു

0
248

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം.

പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയാണ് ഇവർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

കടബാധ്യതയാണ് സംഭവത്തിന്‌ പിന്നിലെന്നാണ് പ്രാഥമിക വിവരം