അധ്യാപകന്റെ കൈവെട്ടിയ കേസ്: ആറു പ്രതികൾ കുറ്റക്കാർ

0
186

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ വിചാരണയുടെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചു. വിചാരണ നേരിട്ട പതിനൊന്നു പ്രതികളിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി ,നാലു പ്രതികളെ വെറുതെ വിട്ടു.മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ എംകെ നാസർ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനെന്നും രണ്ടാം പ്രതി സാജൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കൊച്ചഴിയിലെ എൻഐഎ കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ വിധി നാളെ അറിയിക്കും.

രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് ,ഒൻപതാം പ്രതി നൗഷാദ് എന്നിവർ കുറ്റക്കാരനാണെന്നു വിധിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തു . പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ് , പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെ കുറ്റക്കാരാണെന്ന് വിധിച്ചെങ്കിലും ഇവർക്ക് യുഎപിഎ ചുമത്തിയിട്ടില്ല.ഒന്നാം പ്രതിയായ അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ് .നൗഷാദ് ,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കെതിരെ നിലനിൽക്കുന്നത് പ്രതികളെ സഹായിച്ചെന്ന കുറ്റം മാത്രമാണ്.അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, ഷഫീക്ക് എന്നെ നാലു പ്രതികളെയാണ് വെറുതെവിട്ടത്.

കുറ്റക്കാരെന്നും കണ്ടെത്തിയവരിൽ സജിൽ ,നജീബ്, നാസർ എന്നിവരുടെ ജാമ്യം റദ്ദാക്കി കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം നൽകി.മൊയ്തീൻ, നൗഷാദ് ,അയ്യൂബ് എന്നിവർക്ക് ജാമ്യത്തിൽ തന്നെ തുടരാം.ശിക്ഷ പരമാവധി കുറക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട് .