Friday
9 January 2026
30.8 C
Kerala
HomeKeralaവീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍; വഴിത്തിരിവായത് പ്രതിയുടെ 40 മുടിയിഴകൾ

വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍; വഴിത്തിരിവായത് പ്രതിയുടെ 40 മുടിയിഴകൾ

പുല്ലാട് വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക തെളിവായത് കൈകളിലുണ്ടായിരുന്ന 40 മുടിയിഴകൾ. ഊണു മുറിയിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട രമാദേവിയുടെ ഒരു കയ്യിൽ 36 മുടിയിഴകളും മറ്റേകയ്യിൽ നാല് മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകൾ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ചിരുന്നു. കൊലപാതകം നടന്ന് നാലുവർഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. തുടര്‍ന്ന് ഈ മുടിയിഴകള്‍ ഭർത്താവ് സി.ആർ ജനാർദനൻ നായരുടെതാണെന്നു കണ്ടെത്തി.

2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിന്റെ അടുത്ത ബന്ധു മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാൽ കേസ് എങ്ങും എത്തിയില്ല. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ സുനിൽ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു. അങ്ങനെ 17 വർഷത്തിനുശേഷമാണ് ഭർത്താവിനെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ജനാർദനൻ നായരെ അറസ്റ്റ് ചെയ്തത്.

കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കിട്ടാതെ വന്നപ്പോൾ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments