രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം; ചിതറിക്കിടക്കുന്ന നിലയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി

0
176

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മേൽപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പലയിടത്തും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്.

ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫ്‌ളൈ ഓവറിന് സമീപമുള്ള കുറ്റിക്കാട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീയുടെ തലയും മറ്റ് ചില ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.

ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ പരിഭ്രാന്തി പടർന്നിട്ടുണ്ട്.