ഗവര്‍ണര്‍ ആര്‍ എന്‍ രവി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നുവെന്നും സംസ്ഥാനത്തെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു.”സംസ്ഥാന തലസ്ഥാനത്ത് ഇരുന്ന് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവസരം തേടുന്ന ഗവര്‍ണറെ കേന്ദ്രത്തിന്റെ ഏജന്റായി മാത്രമേ കണക്കാക്കാന്‍ കഴിയൂ, ഗവര്‍ണറുടെ അത്തരം നടപടി ഫെഡറല്‍ തത്വത്തെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയും തകര്‍ക്കുന്നതായി എം കെ സ്റ്റാലിന്‍ കത്തില്‍ ആരോപിച്ചു.
ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുമെന്നും ആര്‍ട്ടിക്കിള്‍ 159 പ്രകാരമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെന്നും ഇത് സംസ്ഥാനത്തെ സമാധാനത്തിന് ഭീഷണിയാണെന്നും വ്യക്തമാണെന്നും ജൂലൈ എട്ടിന് രാഷ്ട്രപതിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ എന്‍ രവി ഗവര്‍ണര്‍ പദവിക്ക് യോഗ്യനല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതവും തിടുക്കത്തിലുള്ള നടപടികളും വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെന്ന കാരണത്താലും ഭരണഘടനാ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുന്നത് പരിഗണിക്കണമെന്നും സ്റ്റാലിന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണറുടെ നടപടികള്‍ തമിഴ്നാടിനോടുള്ള അസാധാരണമായ വിരോധവും തമിഴ്നാട് എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു”, ഇത് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി എന്‍ അണ്ണാദുരൈ നല്‍കിയ പേരാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ കാലാവധി നീട്ടുന്ന കാര്യം രാഷ്ട്രപതിക്ക് വിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ തമിഴ്നാടിനോടും തമിഴ് ജനതയോടും തമിഴ് സംസ്‌കാരത്തോടും ആഴത്തില്‍ വേരൂന്നിയ വിരോധമുള്ള വ്യക്തിയാണെന്ന് ആരോപിച്ച സ്റ്റാലിന്‍, ഗവര്‍ണറുടെ അഭിപ്രായങ്ങളും പ്രസംഗങ്ങളും ”ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തടസ്സപ്പെടുത്തുക മാത്രമല്ല, പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നു” എന്ന് രാഷ്ട്രപതിയോട് പറഞ്ഞു. ഇത് രാജ്യത്തെ നിയമത്തോടുള്ള അവജ്ഞ, അവഹേളനം, ശത്രുതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 സെപ്തംബറില്‍ അധികാരമേറ്റതു മുതല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ സര്‍ക്കാരുമായി ഗവര്‍ണര്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു, നിരവധി ഉദാഹരണങ്ങള്‍ നിരത്തി ഗവര്‍ണറുടെ നടപടികള്‍ ദുരിതം സൃഷ്ടിക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രി ഉന്നയിച്ചു. ഒരു ഗവര്‍ണര്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബില്ലുകള്‍ക്ക് സമ്മതം നല്‍കുന്നതിനുള്ള സമയപരിധിയുടെ അഭാവം ദുരുപയോഗം ചെയ്യരുതെന്നും ഊന്നിപ്പറഞ്ഞ സ്റ്റാലിന്‍, ഗവര്‍ണറുടെ ഇടപെടല്‍ ഭരണപരമായ അപാകത”ക്ക് തുല്യമാണെന്ന് പറഞ്ഞു. അഴിമതി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അഴിമതി ചൂണ്ടികാട്ടി മന്ത്രി വി സെന്തില്‍ ബാലാജി ഗവര്‍ണര്‍ പുറത്താക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. ഗവര്‍ണറുടെ ഇത്തരത്തിലുള്ള ശിപാര്‍ശ നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.